ദുബൈ: പ്രളയത്തിൽ മുറിവേറ്റ കേരളത്തിന് പിന്തുണയറിയിച്ചും വലിയ മനസിനുടമയായ നൗഷാദിന് ആദരമർപ്പിച്ചും സ്കോട്ട്ലൻറിൽ നിന്നുള്ള ഗായകൻ സാജ് സബ്രി.[www.malabarflash.com]
മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ മനോഹരമായി പാടുന്ന സാജ് സബ്രി ദുബൈയിലെ സുഹൃത്തുക്കൾ മുഖേനെയാണ് കേരളം നേരിടുന്ന ദുരിതപ്പെയ്ത്തിനെക്കുറിച്ചറിഞ്ഞത്, അതിജയിക്കാൻ നമ്മുടെ മനുഷ്യർ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും. എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന ജനതയുടെ കാഴ്ചകൾ കാണുന്നതിനിടെ ഉള്ളതെല്ലാം നൽകാൻ തയ്യാറായി മുന്നോട്ടു വന്ന നല്ല മനസുകളെക്കുറിച്ചും കണ്ടത് ആശ്വാസകരമായി എന്ന് സാജ് സബ്രി പറഞ്ഞു.
പൂചോദിച്ചപ്പോൾ പൂക്കാലം നൽകിയ നൗഷാദിക്കയുടെ ചെയ്തി അനേകായിരങ്ങൾക്ക് പ്രചോദനം പകരുന്നതാണ്. ആ നൻമക്ക് നന്ദിയറിയിക്കുന്ന വരികളുമായാണ് തുടങ്ങുന്നത്.
മന്നാനയച്ചേ മുത്തായയച്ചേ മർത്യന്റെ നൊമ്പരം മാറ്റിടുവാൻ നൻമ മരമേ സ്നേഹക്കടലേ നൗഷാദെന്ന മഹാ മനസ്സേ എന്നിങ്ങനെ നീളുന്ന പാട്ടിന് മിന്നാമിനുങ്ങേ മിന്നും പളുങ്കേ എന്ന പാട്ടിന്റെ ഈ ണമാണ്. സാജ് സബ്രിയുടെ മലയാളി സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പാട്ട് വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

No comments:
Post a Comment