Latest News

പട്ടാപ്പകൽ കൊടും ക്രൂരത: ഇടിച്ചുതെറിപ്പിച്ച് ബോണറ്റിൽ വീണ യുവാവുമായി കാർ പാഞ്ഞത് 400 മീറ്റർ

കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ വഴിയാത്രക്കാരനോട് കാർ ഡ്രൈവറുടെ കൊടും ക്രൂരത. വഴി യാത്രക്കാരനായ യുവാവിനെ ആദ്യം കാറിടിച്ചു. പിന്നീട് ബോണറ്റിൽ വീണ യുവാവിനെയും കൊണ്ട് കാർ 400 മീറ്ററോളം സഞ്ചരിച്ചു. അപകടത്തിൽ പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]

എറണാകുളം മരോട്ടിച്ചോട് ജംഗഷന് സമീപത്തുവച്ചായിരുന്നു അപകടം. ആട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ യുവാവിനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ യുവാവ് പറയുന്നത് ഇങ്ങനെ,​ ഞാനും എന്റെ സുഹൃത്തും ഭക്ഷണം കഴിക്കാൻ വേണ്ടി നടന്നുപോകുകയായിരുന്നു. ഇതിനിടെ ഒരു കാർ വലതുവശത്തൂടെ വന്ന് ഇടിച്ച് തെറിപ്പിച്ചു. പിന്നീട് ബോണറ്റിൽ വീണ തന്നെയും കൊണ്ട് കാർ 400 മീറ്ററോളം സഞ്ചരിച്ചു. 

പിന്നീട് നിലത്തുവീണ തന്നെയും ഉപേക്ഷിച്ച് കാർ കടന്നുകളയുകയായിരുന്നു. തന്റെ കാലിന് മുകളിലൂടെ കയറിയിറങ്ങിയ ശേഷമാണ് കാറും ഡ്രൈവറും രക്ഷപ്പെട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.