നിലമ്പൂർ: പ്രളയത്തെത്തുടർന്നു വീട് വൃത്തിയാക്കി ഉറങ്ങാൻ കിടന്ന വിദ്യാർഥി മരിച്ചു. ചുങ്കത്തറ കൈപ്പിനി അന്പലപൊയിൽ സ്വദേശി ഗിരീഷിന്റെ മകൻ ആദർശ് (10) ആണ് മരിച്ചത്.[www.malabarflash.com]
കൈപ്പിനി അന്പലപൊയിൽ ദുരിതാശ്വാസ ക്യാന്പിലായിരുന്ന ആദർശിന്റെ കുടുംബം തിങ്കളാഴ്ചയാണ് വീട്ടിലേക്കു മടങ്ങിയത്. തുടർന്നു വീട് വൃത്തിയാക്കി രാത്രി പത്തോടെ ഉറങ്ങാൻ കിടന്ന കുട്ടിക്കു കഠിനമായ തലവേദന അനുഭവപ്പെട്ടു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ വേദന കടുത്തതോടെ കുട്ടിയെ മാതാപിതാക്കൾ നിലന്പൂർ ജില്ലാശുപത്രിയിലെത്തിച്ചു. കൈപ്പിനി പാലം തകർന്നതിനാൽ പൂക്കോട്ടുമണ്ണ വഴിയാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടര കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്തേണ്ട സ്ഥാനത്ത് 12 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവർ ആശുപത്രിയിലെത്തിയത്. പാന്പ് കടിയേറ്റെന്ന് സംശയമുയരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം സമയത്ത് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചുങ്കത്തറ വിശ്വഭാരതി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

No comments:
Post a Comment