മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണാണ് മരിച്ചത്.[www.malabarflash.com]
നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് - ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ സഹോദരൻ രാമു - രമിക ദമ്പതികളുടെ മകൻ ഈരേഴ തെക്ക് പ്രശാന്തിയിൽ താമസിക്കുന്ന അർജുൻ (ആറ്)എന്നിവരാണ് മരിച്ചത്.
വെളളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.കൈത തെക്ക് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അർജുൻ .അംഗനവാടി വിദ്യാർഥിയാണ് ജീവൻ.സമീപത്തു താമസിക്കുന്ന ഇരുവരും വൈകിട്ട് വീടിനു സമീപം കളിക്കുകയായിരുന്നു.

No comments:
Post a Comment