Latest News

ഇതാ, കാക്കിക്കുള്ളിലെ നന്മ;മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായ വീടിനെ പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറായില്ല; വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി

വെള്ളരിക്കുണ്ട്: മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായ വീടിനെ പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറായില്ല; വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി.[www.malabarflash.com]

ബളാൽ പഞ്ചായത്തിലെ എടത്തോട് ഉപ്പാട്ടിമൂല കോളനിയിലെ രാഘവന്റെ വീടിനുമുകളിലേക്കാണ് ഒരാഴ്ച മുമ്പ് മണ്ണിടിഞ്ഞു വീണത്.
ഒരു ഭാഗം തളർന്ന് കിടപ്പിലായ രാഘവനും ഹൃദ്രോഗിയായ ഭാര്യ ജാനകിയും മാത്രമാണ് ഇവിടെ താമസം. വീടിന്റെ ഒരു വശത്തുള്ള തിട്ടയാണ് ഇടിഞ്ഞുവീണത്. വീടിനകത്തു നിന്നും പുറത്തു കടക്കാൻ പോലും ബുദ്ധിമുട്ടുന്ന നിലയിലായിരുന്നു.
ഏത് നിമിഷവും വീട് തകരുന്ന സ്ഥിതിയിലായിട്ടും ഇവരെ സഹായിക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറായില്ല. ഇതറിഞ്ഞ്‌ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ ശ്രീദാസന്റെ നേതൃത്വത്തിൽ പോലീസുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്യുകയായിരുന്നു.
ഐ യെകൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, ഇല്ല്യാസ്, രാജൻ, ഹരീഷ്, വനിതാ പോലീസ് ഓഫീസർ രജിത എന്നിവരും നാട്ടുകാരോടൊപ്പം ശ്രമദാനത്തിൽ പങ്കാളികളായി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.