കോഴിക്കോട്: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ ഒമ്പതു പേർ അറസ്റ്റിൽ. ഫറോക്ക് സ്വദേശികളായ വൈഷ്ണവ്, വിൽജിത്ത്, ദിവേജ്, നിമേഷ്, വിഷ്ണുദാസ്, കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ, മുക്കം സ്വദേശി ഫസലുദ്ദീൻ, മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് ഫസിൽ എന്നിവരാണ് കോഴിക്കോട്ട് ശനിയാഴ്ച അറസ്റ്റിലായത്. അതേസമയം, മൂവാറ്റുപുഴ സ്വദേശി പി.എം. സുനിൽകുമാർ കണ്ണൂരിൽ അറസ്റ്റിലായി.[www.malabarflash.com]
കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിപ്പാ വൈറസ് ബാധ പടർന്നു പിടിക്കുന്നുവെന്ന് വ്യാജ വോയ്സ് സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ഫറോക്ക് സ്വദേശികളായ പ്രതികളാണ്. ഇവർക്കെതിരേ 120(ഒ) കെപി ആക്ട് പ്രകാരം ഫറോക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

നിപ്പാ വൈറസ് കോഴിയിലൂടെയും മറ്റും പകരുമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് ഹനീഫയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിനാണ് മൂവാറ്റുപുഴ സ്വദേശിയെ കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത് കോടേരിയും പിടികൂടിയത്.
നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
No comments:
Post a Comment