തച്ചങ്ങാട്: ശശികലക്ക് അന്തിയുറങ്ങാൻ സുരക്ഷിത വീടാകുന്നു. തച്ചങ്ങാട് കോട്ടപ്പാറയിലെ പരേതനായ രാഘവന്റെ ഭാര്യ ശശികലക്കാണ് സിപിഐ എം തച്ചങ്ങാട് ലോക്കൽ കമ്മിറ്റി സ്നേഹ വീട് നിർമിച്ച് നൽകുന്നത്.[www.malabarflash.com]
നാലു പെൺകുട്ടികളാണ് ശശികലക്ക്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ തിരുമാനപ്രകാരം 2000 വീടുകൾ നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായാണ് തച്ചങ്ങാട് ലോക്കലിന്റെ കാരുണ്യ പ്രവർത്തനം.
വീട് നിർമാണം പ്രവൃത്തി പൂർത്തീകരിക്കാൻ ഉദാരമതികളുടെ സഹായവും ലോക്കൽ കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ട്. വീടിന്റെ തറക്കല്ലിടിൽ കെ കുഞ്ഞിരാമൻ എംഎൽഎ നിർവഹിച്ചു. എം കുമാരൻ അധ്യക്ഷനായി. വി വി സുകുമാരൻ, വി ഗീത. നാരായണൻ കുന്നൂച്ചി, ദാമോദരൻ പൊടിപ്പള്ളം എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബാലൻ കുതിരക്കോട് സ്വാഗതം പറഞ്ഞു.
No comments:
Post a Comment