തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്താണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ്.[www.malabarflash.com]
സംഭവത്തിനു ശേഷം മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ കാരണം വൈകുകയായിരുന്നു.
പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന 304 ചുമത്തി ശ്രീറാമിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തതും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളതുമെല്ലാം ഉള്‍പ്പെടുത്തിയ പോലീസ് റിപ്പോര്‍ട്ട് സര്‍ക്കാറിന് ഇന്ന് രാവിലെ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സസ്‌പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

സാധാരാണ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 48 മണിക്കൂര്‍ അകപ്പെട്ടാല്‍ സസ്‌പെന്‍ഷനിലേക്ക് പോകുമായിരുന്നെങ്കിലും സമയപരിധി കഴിയുന്നതിന് മുമ്പു തന്നെ സസ്‌പെന്‍ഷന്‍ ലഭിച്ചു.
No comments:
Post a Comment