കൊടുങ്ങല്ലൂര്‍: വീട് വൃത്തിയാക്കാന്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് അത്താണി എം.ഐ.ടി സ്‌കൂളിന് സമീപം പുല്ലാര്‍ക്കാട്ട് ആനന്ദ(55)നാണ് മരിച്ചത്.[www.malabarflash.com]
ആനന്ദന്‍ ഷോക്കേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേബിള്‍ കണക്ഷനില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
പെരുംതോട്ടില്‍നിന്നുള്ള വെള്ളം വീടിനുള്ളില്‍ കയറിയതിനെത്തുടര്‍ന്ന് ആനന്ദനും കുടുംബവും ശിശുവിദ്യാപോഷിണി സ്‌കൂളിലെ ക്യാംപിലായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് വീട് വൃത്തിയാക്കി വരാമെന്ന് ഭാര്യയോട് പറഞ്ഞ് ക്യാംപില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് ക്യാംപില്‍ നിന്ന് വീടുകളിലേക്ക് വന്നവരാണ് ചെറിയ തോട്ടിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ ആനന്ദനെ കണ്ടെത്തിയത്. ഭാര്യ: വത്സല. മക്കള്‍: സൗമ്യ, സന്ദീപ്. മരുമകന്‍: രാജു.

No comments:
Post a Comment