കവളപ്പാറ: ഒറ്റരാത്രി കൊണ്ട് നിരവധി പേർ മണ്ണിനടിയിലേക്ക് എടുത്തെറിയപ്പെട്ട കവളപ്പാറ ദുരന്തഭൂമിയിലെ സുന്നി ജുമുഅത്ത് പള്ളിയിൽ പതിവായി വന്നിരുന്ന ചിലരില്ലാതെയായിരുന്നു വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടന്നത്. ഇടക്ക് പെയ്യുന്ന മഴയിൽ കുഴഞ്ഞു കിടക്കുന്ന പച്ചമണ്ണിൽ ജീവനോടെ ഖബറടക്കപ്പെട്ട ശരീരങ്ങളായി അവരിപ്പോഴുമുണ്ട്.[www.malabarflash.com]
വീരാൻ കുട്ടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അയൽവാസി മുഹമ്മദിനെയും കുടുംബത്തെയും മണ്ണെടുത്തതിന്റെ വിങ്ങൽ അയാളിൽ നിന്ന് പോയിട്ടില്ല.
കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍
അഴുകിയ മൃതദേഹങ്ങളുടെയും മരങ്ങളുടെയും ഗന്ധം തങ്ങിനിൽക്കുന്ന പള്ളിയിൽ സഹജീവികൾക്കായി ദിവസങ്ങളായി നടക്കുന്ന തിരച്ചിൽ നിർത്തി വിയർപ്പിലും മണ്ണിലും കുളിച്ചെത്തിയ സന്നദ്ധ പ്രവർത്തകരുടെയും പോലീസുകാരുടെയും ഒപ്പമിരുന്നാണ് കവളപ്പാറക്കാർ ഖുതുബ കേട്ടത്.
പള്ളിക്കകത്ത് ഇരുണ്ട മുഖങ്ങളിലെല്ലാം വിഷാദം മൂടിക്കെട്ടി നിന്നു. തലനാരിഴക്ക് രക്ഷപ്പെട്ടവരും ഒരായുസിന്റെ സമ്പാദ്യം മുഴുവൻ മണ്ണെടുത്തവരും കനംതൂങ്ങിയ മനസുമായി തലകുനിച്ചിരുന്നാണ് ഇബ്രാഹീം ഉലൂമിയുടെ ഖുതുബ കേട്ടത്.

പലരുടെയും കണ്ണുകൾ ഇടക്ക് നനയുന്നുണ്ടായിരുന്നു. നമസ്കാരത്തിനെത്തിയ തെന്നാടൻ വീരാൻ കുട്ടിയുടെ കണ്ണുകൾ ഇപ്പോഴും തോർന്നിട്ടില്ല. ഇരുനില കോൺക്രീറ്റ് വീട് പൂർണമായി നിലംപൊത്തിയ വീരാൻകുട്ടി ദുഃഖമെല്ലാം പടച്ചവന്റെ മുന്നിൽ ഇറക്കിവെച്ചാണ് പള്ളിക്ക് പുറത്തിറങ്ങിയത്.
വീരാൻ കുട്ടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അയൽവാസി മുഹമ്മദിനെയും കുടുംബത്തെയും മണ്ണെടുത്തതിന്റെ വിങ്ങൽ അയാളിൽ നിന്ന് പോയിട്ടില്ല.
നമസ്കാര ശേഷം എഴുന്നേറ്റു നിന്ന ഇമാമിന്റെ വാക്കുകൾ ഇടക്ക് ഇടറി. പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ച അദ്ദേഹം മരണമെടുത്ത എല്ലാ വിഭാഗത്തിൽപെട്ടവർക്കും എവിടെനിന്നൊക്കെയോ സഹായത്തിനായി എത്തിയ നല്ല മനസുകൾക്കും വേണ്ടി പ്രാർഥിച്ചു. ദുരന്തത്തിൽ രക്ഷപ്പെട്ട കവളപ്പാറ റോഡിനിപ്പുറമുള്ള താമസയോഗ്യമായ വീടുകളിലുള്ളവർക്ക് മടങ്ങാൻ അധികൃതർ അനുവാദം തന്നിട്ടുണ്ടെന്ന വിവരവും ഇമാം വിശ്വാസികളെ അറിയിച്ചു.
ഈ സാഹോദര്യം എന്നും നിലനിർത്തണമെന്നും നമ്മെ സഹായിക്കാനെത്തിയവരെ മറക്കരുതെന്നും അദ്ദേഹം പള്ളിയിൽ കൂടിയ നാട്ടുകാരെ ഓർമിപ്പിച്ചു.
ഈ സാഹോദര്യം എന്നും നിലനിർത്തണമെന്നും നമ്മെ സഹായിക്കാനെത്തിയവരെ മറക്കരുതെന്നും അദ്ദേഹം പള്ളിയിൽ കൂടിയ നാട്ടുകാരെ ഓർമിപ്പിച്ചു.
ആഗസ്റ്റ് അഞ്ച് മുതൽ വൈദ്യുതി നിലച്ചതിനാൽ ബാറ്ററി പോലുമില്ലാതെയാണ് ഖുതുബ നടന്നത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി കവാടങ്ങൾ തുറന്നുകൊടുത്ത പോത്തുകൽ അങ്ങാടിയിലെ മസ്ജിദുൽ മുജാഹിദീനിലെ ജുമുഅ നമസ്കാരം ബസ് സ്റ്റാൻഡിനകത്തെ താൽക്കാലിക ഷെഡിലാണ് നടന്നത്.
No comments:
Post a Comment