Latest News

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി

തൃശ്ശൂര്‍: യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.[www.malabarflash.com] 

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പോലീസ്‌ അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.