കൊച്ചി: നേര്യമംഗലത്തിനു സമീപം പലചരക്ക് കടയക്ക് തീപിടിച്ച് ഉടമ വെന്തു മരിച്ചു.കരിമണല്‍ ജംഗ്ഷ്‌ന് സമീപം വ്യാപാര സ്ഥാപനം നടത്തിയിരുന്നു മണിമുറിയില്‍ വീട്ടില്‍ കുഞ്ഞച്ചന്‍ എന്നു വിളിക്കുന്ന ജോബ് (73) ആണ് ദാരുണ അന്ത്യത്തിനിരയായത്.[www.malabarflash.com]
ഇദ്ദേഹത്തിന്റെ കടയും പൂര്‍ണമായി കത്തി നശിച്ചു. ചൊവ്വാഴ്ചയായിരുന്നുനാടിനെ നടുക്കിയ അപകടം.
തട്ടേക്കണ്ണിയിലുള്ള ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു കടയില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നതിനാണ് കരിമണലില്‍ എത്തിയത്. കടയും വീടും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സമയം വൈദ്യുതി വിതരണം നിലച്ചതോടെ മണ്ണെണ്ണ വിളക്ക് കൊളുത്തുകയായിരുന്നു. ഒപ്പം കന്നാസില്‍ നിറച്ചിരുന്ന പെട്രോള്‍ മറ്റൊരു കുപ്പിയിലേക്ക് പകര്‍ത്തുന്നതിനിടെയാണ് അഗ്‌നിബാധ ഉണ്ടായത്.പെട്രോള്‍ പകര്‍ത്തുന്നതിനിടയില്‍ അബദ്ധത്തില്‍ തീ പടരുകയായിരുന്നുവെന്നാണ് വിവരം.
No comments:
Post a Comment