Latest News

കുളത്തിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിക്കവെ യുവതി മുങ്ങിമരിച്ചു

മലപ്പുറം: വെള്ളത്തില്‍ മുങ്ങിയ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. മേലെ അരിപ്രയിലെ പരേതനായ പണിക്കര്‍ നെച്ചി യൂസുഫി​​െൻറ മകള്‍ ശറഫുന്നിസയാണ്​ (32) മരിച്ചത്.[www.malabarflash.com]

മകള്‍ ശബാനയെ (13) രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്​ച രാവിലെ 11നാണ് സംഭവം.

മക്കളായ ശബാനക്കും റജീനക്കുമൊപ്പം അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ശറഫുന്നിസ. കരയിൽ നിന്നിരുന്ന റജീന വിവരമറിയിച്ചതിനാല്‍ നാട്ടുകാരെത്തി ശബാനയെ കരക്ക് കയറ്റിയെങ്കിലും ഉമ്മയെ രക്ഷിക്കാനായില്ല.

ശബാന ഗുരുതരാവസ്ഥയില്‍ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ്. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായി ജോലിചെയ്​തിരുന്ന ശറഫുന്നിസയുടെ പിതാവ് യൂസുഫ് ഒരുമാസം മുമ്പാണ് മരിച്ചത്.

തിരുവേഗപ്പുറയിലെ ഇമ്പിച്ചിബാവയാണ് ഭര്‍ത്താവ്. മേലെ അരിപ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.