ചെങ്ങന്നൂർ: നാലു വർഷമായി, ഒന്പതു വ്യാജ തിരിച്ചറിയൽ കാർഡുകളിലൂടെ അഞ്ചുലക്ഷം രുപയുടെ റയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റഴിച്ച ബംഗാൾ സ്വദേശികളായ മൂന്നംഗ സംഘത്തെ ചെങ്ങന്നൂർ റെയിൽവേ പോലീസ്അറസ്റ്റ് ചെയ്തു.[www.malabarflash.com]
വെസ്റ്റ് ബംഗാൾ ഭട്നഗർ മാൾഡയിൽ നന്ദലാൽ മണ്ഡൽ (39), അർജുൻപൂർ ഗാഡോൾ ബിപ്ലവ് പോൾ (29), മുസീം അൻസാരി (27) എന്നിവരെയാണ് ചെങ്ങന്നൂർ റയിൽവേ സംരക്ഷണസേന അറസ്റ്റ്ചെയ്തത്.
ആദ്യത്തെ രണ്ടു പ്രതികളും മാവേലിക്കരയിലും മൂന്നാംപ്രതി പന്തളം കടയ്ക്കാട്ടുമാണ് താമസിക്കുന്നത്. സ്കൂളിൽ പോയിട്ടില്ലാത്ത അൻസാരിക്ക് മദ്രസാ വിദ്യാഭ്യാസം മാത്രമേയുള്ളൂ.
കംപ്യൂട്ടർ, ലാപ്ടോപ് എന്നിവയിൽ നല്ല പരിജ്ഞാനം നേടിയിട്ടുളള ഇയാൾ റെയിൽവേയുടെ ഒന്പതുവ്യാജ ഐഡികളിലൂടെയാണ് ടിക്കറ്റ് വില്പന നടത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. 2,80,000 രൂപായുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട്.

No comments:
Post a Comment