ലണ്ടൻ: മൈക്രോവേവിൽ തിളപ്പിച്ച മുട്ടകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നു യുവതിക്കു കാഴ്ച നഷ്ടപ്പെട്ടു. ലണ്ടനിൽനിന്നുള്ള ഇരുപത്തിരണ്ടുകാരി ബെഥാനി റോസറാണു പരാതിയുമായി രംഗത്തെത്തിയത്.[www.malabarflash.com]
പൊട്ടിത്തെറി കൂടാതെ മൈക്രോവേവിൽ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളിൽ തെരഞ്ഞ റോസറിന്, ഡെലിഷ് എന്ന ജനപ്രിയ പാചകക്കുറിപ്പ് സൈറ്റിൽനിന്നാണ് ഈ സാങ്കേതികവിദ്യ ലഭിച്ചത്. 900 വാട്ട് ചൂടിൽ ആറു മിനിറ്റു തിളപ്പിച്ച മുട്ട മൈക്രോവേവിൽനിന്ന് പുറത്തെടുത്തു പരിശോധിക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റോസർ പറയുന്നു.
കണ്ണിന്റെ വീക്കം കുറയുന്പോൾ കാഴ്ചയുണ്ടാകുമോ എന്നുറപ്പില്ലെന്നും ഇനി ഒരിക്കലും താൻ ഇതു ചെയ്യില്ലെന്നും റോസർ പരിതപിച്ചു.

No comments:
Post a Comment