കോഴിക്കോട്: ദുല്‍ഖദ് 29 വെള്ളിയാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ആഗസ്റ്റ് മൂന്ന് (ശനി) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ചയുമായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.[www.malabarflash.com]
ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരിയുടെ പ്രതിനിധി സയ്യിദ് ഹബീബുറഹ്മാന്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ത്വാഖ അഹമ്മദ് മൗലവി, സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ചെമ്പിരിക്ക എന്നിവര്‍ മാസപ്പിറവി കണ്ട വിവരം അറിയിച്ചു.
അതേ സമയം സൗദിയില്‍ വ്യാഴാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ ദിനം ആഗസ്റ്റ് പത്തിനും ബലിപെരുന്നാള്‍ പതിനൊന്നിനുമായിരിക്കുമെന്ന് സൗദി മതകാര്യവിഭാഗം അറിയിച്ചിരുന്നു. ഒമാനില്‍ 12 നാണ് ബലിപെരുന്നാള്‍.

No comments:
Post a Comment