Latest News

200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി ബിൽ അടയ്ക്കേണ്ട,​ പ്രഖ്യാപനവുമായി കേജ്‌രിവാൾ

ന്യൂഡൽഹി: 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.[www.malabarflash.com] 

ഡൽഹിയിൽ 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വി.ഐ.പികൾക്കും രാഷ്ട്രീയക്കാർക്കും വൈദ്യുതി സൗജന്യമായി നൽകാമെങ്കിൽ സാധാരണക്കാരന് നൽകിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ വെദ്യുതി നൽകുന്ന സംസ്ഥാനം ഡൽഹി ആവുകയാണെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ 33 ശതമാനം ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.