Latest News

എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല ഫ്രീഡം സ്‌ക്വയർ ആറങ്ങാടിയിൽ

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം 4ന് എസ് കെ എസ് എസ് എഫ്  കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ആറങ്ങാടിയിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയർ സ്വാതന്ത്ര്യ ദിന പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.[www.malabarflash.com]

ആറങ്ങാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഈ കെ അബ്ദുൽ റഹ്മാൻ ഹാജിയുടെ അദ്യക്ഷതയിൽ നീലേശ്വരം മർകസ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി ആറങ്ങാടി ഉത്ഘാടനം ചെയ്തു. അഷ്‌റഫ്‌ ഫൈസി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ്‌ സഈദ് അസ് അദി പുഞ്ചാവി മുഖ്യ പ്രഭാഷണം നടത്തി.

അഷ്‌റഫ്‌ ഫൈസി, കെ കെ ഇസ്മായിൽ, ടി റംസാൻ,ഷഫീഖ് ഹൊസ്ദുർഗ് കടപ്പുറം സൗത്ത്, സി എച്ച് അബ്ദുൽ ഹമീദ്, എം കെ അബ്ദുൽ റഹ്മാൻ, കെ കെ സിറാജ്, ശരീഫ് പാലക്കി, ഹാഷിർ മുണ്ടത്തോട് എന്നിവർ പ്രസംഗിച്ചു.

എം കെ അബ്ദുൽ റഹ്മാൻ ചെയർമാനും എം കെ അബ്ദുൽ റഷീദ് ജനറൽ കൺവീനറും സി എച്ച് അബ്ദുൽ അസീസ് ട്രെഷററുമായുള്ള പ്രാദേശിക സംഘാടക സമിതിയ്ക്ക് രൂപം നൽകി .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.