Latest News

മുന്‍ ഇന്ത്യന്‍ കിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.[www.malabarflash.com]

ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും ഓപണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചയാളാണ് ചന്ദ്രശേഖര്‍. ക്രിക്കറ്റ് ലോകത്ത് വി ബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യയ്ക്കുവേണ്ടി ഏഴ് ഏകദിനങ്ങളില്‍ അദ്ദേഹം പാഡണിഞ്ഞിട്ടുണ്ട്. 53 റണ്‍സാണ് അദ്ദേഹത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. 

ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കോച്ചായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജരായി ആദ്യ മൂന്നുവര്‍ഷങ്ങളില്‍ സേവനമനുഷ്ടിച്ചു. 1988 ല്‍ രഞ്ജി ട്രോഫിയില്‍ വിജയിച്ച തമിഴ്‌നാട് ടീമിന്റെ ഭാഗമായിരുന്നു ചന്ദ്രശേഖര്‍. 

ചുരുങ്ങിയ കാലം ദേശീയ സെലക്ടറായി. ചെന്നൈയിലെ അത്യാധുനിക ക്രിക്കറ്റ് അക്കാദമിയുടെ ഉടമകൂടിയായിരുന്നു 

വിബി. ചന്ദ്രശേഖറിന്റെ മരണം തന്നെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടലാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചു. എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മികച്ച ആക്രമണകാരിയായ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്കായി അദ്ദേഹം കൂടുതല്‍ കളിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്. തങ്ങള്‍ ഒരുമിച്ച് കമന്ററി ചെയ്തിട്ടുണ്ടെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.