Latest News

10 ലക്ഷം കുട്ടികൾക്ക് സൗജന്യ യൂണിഫോം

തിരുവനന്തപുരം: അടുത്ത അദ്ധ്യയനവർഷം 10 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം തുണി വിതരണം ചെയ്യും. 2020 ഏപ്രിൽ ഒന്നിന് തുടങ്ങി മെയ് 15നു മുമ്പ് വിതരണം പൂർത്തിയാക്കും.[www.malabarflash.com]

സൗജന്യ യൂണിഫോം പദ്ധതി അവലോകനം ചെയ്യാൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സർക്കാർ സ്‌കൂളുകളിൽ ഒന്നു മുതൽ 7 വരെയും എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ നാലു വരെയുമുള്ള 8.45 ലക്ഷം കുട്ടികൾക്കും ഇതേ ക്ലാസുകളിൽ പുതുതായി എത്തുന്ന ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾക്കുമാണ് അടുത്ത അദ്ധ്യയനവർഷം യൂണിഫോം തുണി ലഭ്യമാക്കുക. 48.75 ലക്ഷം മീറ്റർ തുണി ഇതിനാവശ്യമാണ്. 122 കോടി രൂപ ചെലവു വരും.

അടുത്ത വർഷത്തേക്ക് ആവശ്യമായ തുണിയുടെ അളവും കളർകോഡും സംബന്ധിച്ച വിവരങ്ങൾ ഈ വർഷം സെപ്തംബർ 15നകം വിദ്യാഭ്യാസ വകുപ്പ് വ്യവസായ വകുപ്പിന് നൽകും. വടക്കൻ ജില്ലകളിൽ ഹാൻവീവും തെക്കൻ ജില്ലകളിൽ ഹാന്റക്സുമാണ് കൈത്തറി സംഘങ്ങളിൽനിന്ന് യൂണിഫോം ശേഖരിച്ച് വിതരണം ചെയ്യുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.