തൃക്കരിപ്പൂർ: പ്രാസ്ഥാനിക സ്കൂളുകളുടെ കൂട്ടായ്മയായ ഐ എ എം ഇ യുടെ ഈ വർഷത്തെ കലോത്സവം, ആർട്ടോറിയം, തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കും. സെപ്റ്റംബർ 28ന് നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ മുഴുവൻ ഐഎഎംഇ സ്കൂളുകളും പങ്കെടുക്കും.[www.malabarflash.com]
ആറു വിഭാഗങ്ങളിലായി നൂറിലേറെ ഇനങ്ങളുടെ മത്സരമാണ് നടക്കുക. സ്റ്റേജ് ഇതര മത്സരങ്ങൾക്ക് ലത്വീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഷിറിയ വേദിയാകും.
കാസര്‍കോട് സുന്നി സെൻററിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
നഴ്സറി ടീച്ചേർസ് ട്രെയിനിങ് കോഴ്സ്, മോറൽ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്, ജനറൽ അധ്യാപക പരിശീലനം, ഓഫീസ് സ്റ്റാഫ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികൾക്കും കലാകായിക മത്സരങ്ങൾക്കും പ്രവർത്തകസമിതി രൂപംനൽകി. സ്കൂളുകൾ സന്ദർശിക്കുന്നതിനും ഐഎഎംഇ രജിസ്ട്രേഷൻ വിപുലപ്പെടുത്തുന്നതിനും വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു.
ജില്ലാ ചെയർമാൻ ഹനീഫ് എം അനീസ്, കൺവീനർ അബ്ദുൽമജീദ് ഇർഫാനി എന്നിവർ ചർച്ചകൾ നയിച്ചു. സുലൈമാൻ കരിവെള്ളൂർ, എ ബി അബ്ദുല്ല മാസ്റ്റർ, അബ്ദുൽ നാസർ അമാനി, സിയാദ് ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments:
Post a Comment