Latest News

ഹയര്‍ഗുഡ്‌സ് മേഖലയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കണം: കെ.എസ്സ്.എച്ച്.ജി.ഒ.എ

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ 7-ാമത് കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ജില്ലാ പ്രസിഡണ്ട് സുരേന്ദ്രന്‍ ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് എ.പി. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ജില്ലാ ജനറല്‍ സെക്രട്ടറി ബാലന്‍ ബളാന്തോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഹംസ. എസ്സ്.എസ്സ്. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാലന്‍ സംസ്ഥാന ട്രഷറര്‍ പി. ഷംസുദ്ദീന്‍, ഷക്കീല്‍ അഹമ്മദ് ബാബു, പി. രവിന്ദ്രന്‍, എന്‍. എം ജോര്‍ജ്ജ്, സന്തോഷ് കുമാര്‍, സലീം മുരിക്കുംമൂട്, കോയാമു, പി. ഗോവിന്ദന്‍, സുകുമാരന്‍ കൊപ്പളം, റഫീഖ് മണിയങ്ങാനം, പി. മൂസ മാലോം, സുരേഷ് വെളളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. 

യോഗത്തില്‍ വെച്ച് സുധി നര്‍ക്കിലക്കാട്(ഫ്‌ളവേര്‍സ് ടി.വി. കോമഡി ഉത്സവം സംസ്ഥാന കോര്‍ഡിനേറ്റര്‍), രതീഷ് കണ്ടടുക്കം, അക്ഷയ് പ്രഭാകര്‍(നീറ്റ് എന്‍ഡ്രന്‍സ് റാങ്ക് ജേതാവ്), സന്തോഷ് പുങ്ങന്‍ചാല്‍, റജീന ശിവപ്രസാദ്(എം.എസ്സ്.സി. മൈക്രോബയോളജി റാങ്ക് ജേതാവ്) മുന്‍ജില്ലാ പ്രസിഡണ്ടുമാരായ മാഹിന്‍ ബദരിയ, ആമു സിറ്റി, രാധാകൃഷ്ണന്‍ ചിത്ര, ടി.വി. ബാലന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിമായ ജലാല്‍ മര്‍ത്തബ, ഗംഗാധരന്‍ പള്ളം, എന്‍. വി. രാജന്‍ എന്നിവരെ ആദരിച്ചു.
ഹയര്‍ഗുഡ്‌സ് മേഖലയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കണം, പന്തല്‍ ഡെക്കറേഷന്‍, ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സ് അനുവദിക്കുക, കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിക്കുന്ന വാടക സാധനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, വാടക വിതരണ മേഖലയിലെ ഉടമകളുടേയും തൊഴിലാളികളുടേയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, അനതികൃതമായി പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയം വഴി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ജില്ലാ ഭാരവാഹികളായി എന്‍. രാധാകൃഷ്ണന്‍ ചിത്ര,(പ്രസിഡണ്ട്), ജലാല്‍ മര്‍ത്തബ(ജനറല്‍ സെക്രട്ടറി), മുരളീധരന്‍ ജവഹര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.