Latest News

കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ പദ്ധതി: ഒന്നാം ഘട്ട വികസനത്തിന് ഭരണാനുമതി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗര സൗന്ദര്യവൽക്കരണത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സമർപ്പിച്ച പദ്ധതിക്ക് ആദ്യഘട്ടം എന്ന നിലയിൽ 4.98 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.[www.malabarflash.com]

ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ടൂറിസം വർക്കിങ് ഗ്രൂപ്പ്‌ യോഗമാണ് പദ്ധതി അംഗീകരിച്ചത്. ടൂറിസം വകുപ്പ് എംപാനൽഡ് ആർക്കിട്ടെക്റ്റ് കോഴിക്കോട് സീ എർത്തിലെ ആർക്കിട്ടെക്റ്റും നഗരാസൂത്രണ
വിദഗ്ധനുമായ റെജീവ് മാനുവേലാണ് പദ്ധതി തയ്യാറാക്കിയത്.

റവന്യൂ വകുപ്പ് മന്ത്രിയായി ഇ. ചന്ദ്രശേഖരൻ ചുമതല ഏറ്റെടുത്തതോടെയാണ് സംസ്ഥാന ടൂറിസം വകുപ്പിൽ സമർപ്പിച്ച് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചത്. മുൻ ജില്ലാ കളക്ടർ ജീവൻ ബാബു, നിലവിലെ കളക്ടർ സജിത് ബാബു എന്നിവരും കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശനും മന്ത്രിയോടൊപ്പം പദ്ധതി യാഥാർഥ്യമാക്കുന്നതിന് ശ്രമിച്ചു.

നേരത്തെ കാസര്‍കോട്‌ വികസനപാക്കേജിൽ ഈ പദ്ധതി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും 52 ലക്ഷം രൂപ മാത്രം വകയിരുത്തിയതിനാൽ പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിച്ചില്ല.DTPC സെക്രട്ടറി ബിജു രാഘവനും പ്രൊജക്ട് മനേജരായിരുന്ന സുനിൽ കുമാറും ടൗൺ സ്ക്വയർ പദ്ധതി തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ച് അനുമതി നേടിയെടുത്തത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) പ്രവർത്തന മികവായി വിലയിരുത്തപ്പെടുന്നു.കാസര്‍കോട്‌ പാക്കേജിൽ നീക്കിവെച്ച തുകയും ചേർത്താൽ പദ്ധതി ഫലത്തിൽ അഞ്ചരകോടിയുടേതായി മാറും. 

വന്യൂവകുപ്പിന്റെ ഉടമസ്ഥതയിൽ പുതിയകോട്ടയിലുള്ള 62 സെന്റ് സ്ഥലം പദ്ധതി നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പിന് അനുവദിക്കാൻ നേരത്തെ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.