Latest News

അസ്മാഹുൽ ഹുസ്നാ ദുആ മജ്ലിസ് സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ:കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടക്കുന്ന അസ്മാഹുൽ ഹുസ്നാ ദുആ മജ്ലിസും അര പതിറ്റാണ്ട് കാലം കോട്ടക്കുന്ന് ജമാഅത്ത് ഖത്വീബായിരുന്ന ഹാജി കെ.അബ്ദുൽ റഹീം മുസ്ലിയാരുടെ ആണ്ട് നേർച്ചയും സംഘടിപ്പിച്ചു.[www.malabarflash.com]

മഹ്ളറത്തുൽ ബദരിയ്യ മജ്ലിസിൻ സഈദ് സഅദി കോട്ടക്കുന്ന്, സ്വാലിഹ് ജൗഹരി ഗട്ടമനേ നേതൃത്വം നൽകി. അബ്ദുൽ സലാം സഅദി ബദരിയ്യ നഗർ മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ സഖാഫി ദേശാങ്കുളം മജ്ലിസിൻ നേതൃത്വം നൽകി. 

ഓൾ ഇന്ത്യ നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയിൽ ന്യൂറോളജിയിൽ മൂന്നാം റാങ്കും കാർഡിയോളജിയിൽ 169-ാം റാങ്കും നേടിയ ഡോ.മുഹമ്മദ് ശമീം, സെക്ടർ സാഹിത്യോത്സവത്തിൽ കലാപ്രതിഭയായ നിയാസ് ഖാൻ ബദർനഗർ, സർഗപ്രതിഭ മിസ്ഹബ് കോട്ടക്കുന്ന് എന്നിവരെ മർകസുൽ മൈമൻ സ്നോഹപഹാരം നൽകി അനുമോദിച്ചു. സയ്യിദ് അശ്റഫ് തങ്ങൾ മുട്ടത്തോടി നേതൃത്വം നൽകി.
അബ്ദുള്ള മുസ്ലിയർ, കരീം മുസ്ലിയാർ, സാജിദ് സഖാഫി മൊഗർ, പയ്യക്കി മുഹമ്മദ് ഹാജി, മൂസ ഹാജി മൊഗ്രാൽ, ഖാലിദ് ആരിക്കാടി, അശ്റഫ് പറപ്പാടി, ഹക്കീം ഹാജി, കബീർ മഠം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.