മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നാലര കോടിയോളം രൂപ വിലവരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. നാലുപേരിൽ നിന്നായി 11 കിലോ 294 ഗ്രാം സ്വർണമാണു പിടിച്ചെടുത്തത്.[www.malabarflash.com]
തിങ്കളാഴ്ച ദുബൈ, ഷാർജ, റിയാദ് എന്നിവിടങ്ങളിൽനിന്നെത്തിയ വിമാനയാത്രക്കാരിൽനിന്നാണു സ്വർണം കണ്ടെടുത്തത്. മൊകേരി മാക്കൂൽ പീടികയിലെ അംസീർ ഒറ്റപ്പിലാക്കൽ (30), ബംഗളുരൂ അട്ടൂർ ലേ ഔട്ടിലെ മുഹമ്മദ് ബഷീർ ബോട്ടം (57), വയനാട് പൊഴുതന പാറക്കുന്നിലെ അർഷാദ് (25), കോഴിക്കോട് പുതുപ്പാടി കയ്തപ്പൊയിലിൽ അബ്ദുള്ള മൂഴിക്കുന്നത്ത് (33) എന്നിവരിൽനിന്നാണു സ്വർണം പിടികൂടിയത്.
പുലർച്ചെ നാലിനു ദുബൈയിൽനിന്നു ഗോഎയർ വിമാനത്തിലെത്തിയ മൊകേരി സ്വദേശി അംസീർ ഒറ്റപ്പിലാക്കലിൽനിന്നു രണ്ടുകിലോ 916 ഗ്രാമും രാവിലെ ഒൻപതിനു ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ മുഹമ്മദ് ബഷീറിൽനിന്നു രണ്ടുകിലോ 566 ഗ്രാമും അർഷാദിൽനിന്നു രണ്ടു കിലോ 913 ഗ്രാമും ഉച്ചയ്ക്കു റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനായ അബ്ദുള്ളയിൽനിന്നു രണ്ടുകിലോ 899 ഗ്രാം സ്വർണവുമാണു പിടികൂടിയത്. പിടികൂടിയ സ്വർണത്തിനു 4,15,39,332 രൂപ വിലവരുമെന്നു ഡിആർഐ അധികൃതർ അറിയിച്ചു.

ദുബൈ, റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർ മൈക്രോവേവ് ഓവനിൽ ഒളിപ്പിച്ചുവച്ച നിലയിലും ഷാർജ യാത്രക്കാർ ഫിഷ് കട്ടിംഗ് മെഷിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് നാലുപേരിൽനിന്നു സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് എട്ടുമാസം തികയുമ്പോഴേക്കും 47 കിലോ സ്വർണമാണു പിടികൂടിയത്. ഇതു വരെയായി എട്ടു കേസുകളിലായി 17 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും ബാക്കി സ്വർണം കസ്റ്റംസുമാണു പിടികൂടിയത്.
സ്വർണത്തിനു ദിവസം തോറും വില വർധിച്ചുവരുന്നതിനിടെയാണു 25 ദിവസങ്ങൾക്കുശേഷം വീണ്ടും സ്വർണക്കടത്ത് പിടികൂടുന്നത്.
No comments:
Post a Comment