ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ തെങ്ങണ ജംഗ്ഷനില്‍ സൈലോ കാറും മാരുതി സെന്നും കൂട്ടിയിടിച്ച് സെന്നില്‍ സഞ്ചരിച്ച രണ്ടുപേര്‍ മരിച്ചു. [www.malabarflash.com]
മാരുതി സെന്നിൽ യാത്ര ചെയ്ത കറുകച്ചാല്‍ റിലയന്‍സ് ട്രെന്‍ഡ്സിലെ ജീവനക്കാരായ കൊല്ലം ഗീതാ ഭവനില്‍ കാര്‍ത്തിക് (33), കുമാരനല്ലൂര്‍ മംഗലത്ത് എം.ജി. അനില്‍കുമാര്‍ (48) എന്നിവരാണ് മരിച്ചത്. സൈലോയിലുണ്ടായിരുന്ന മാമ്മൂട് മാറാട്ടുകളം ആരോണ്‍ പ്രിന്‍സി(19)നെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഞാറാഴ്ച രാത്രി 11.30-നായിരുന്നു അപകടം.
ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന കാറും ചങ്ങനാശേരിയില്‍നിന്നു മാമ്മൂട്ടിലേക്കു വരികയായിരുന്ന സൈലോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവണ്ടികളും എതിര്‍ദിശയിലേക്കു തിരിഞ്ഞു. മാരുതിക്കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അനില്‍കുമാറിനേയും കാര്‍ത്തിക്കിനേയും കാര്‍ വെട്ടിപ്പൊളിച്ച് ഉടന്‍തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അനില്‍കുമാറിന്റെയും കാര്‍ത്തിക്കിന്റെയും ജീവന് രക്ഷിക്കാനായില്ല.
തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവാഹനങ്ങളും റോഡില്‍നിന്നു മാറ്റി ഗതാഗത തടസം നീക്കിയത്. സൈലോ കാര്‍ അമിതവേഗതയിലായിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ ആരോണിന്റെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഉദാസീനതയോടെയും അപകടകരമായും വാഹനം ഓടിച്ച് ആളപായം സംഭവിച്ചത് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അനില്‍കുമാറിന്റെ ഭാര്യ അനുപമ. ഏകമകള്‍ നമിത പാലക്കാട് നെഹ്റു കോളജ് ബിഫാം വിദ്യാര്‍ഥിനിയാണ്.
മാധുരിയാണ് കാര്‍ത്തിക്കിന്റെ ഭാര്യ. ഏകമകന് ടിവിന് (ഒന്നരവയസ്).

No comments:
Post a Comment