കണ്ണൂര്‍: സ്വതന്ത്ര അംഗം പി കെ രാഗേഷ് കാലുമാറിയതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം ഇടതുമുന്നണി തിരിച്ചുപിടിക്കുമോയെന്ന് അടുത്തമാസം രണ്ടിന് അറിയാം.[www.malabarflash.com]
നേരത്തെ ഇടതു ഭരണത്തിനൊപ്പം നിന്ന് പിന്നീട് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അവര്‍ക്കൊപ്പം ചാടുകയായിരുന്നു പഴയ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന പി കെ രാഗേഷ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കാന്‍ രാഗേഷ് തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് അടുത്ത മാസം രണ്ടിന് പരിഗണിക്കുന്നത്. കലക്ടറുടെ നേതൃത്വത്തിലാകും വോട്ടെടുപ്പ് നടപടികള്‍.
നടപടികളില്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യു ഡി എഫ് വിജയിച്ച സാഹചര്യത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് സെപ്തംബര്‍ നാലിന് നടക്കും.
സുമാബാലകൃഷ്ണനാണ് യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി. അതേസമയം ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിപ്പിച്ചാല്‍ മാത്രമേ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് എന്തെങ്കിലും സാധ്യത ബാക്കിയുള്ളു.
ഒരു ഇടത് അംഗം മരിക്കുകയും രാഗേഷ് യു ഡി എഫിലേക്ക് പോകുകയും ചെയ്തതിനാല്‍ ഇരു മുന്നണിയും തമ്മില്‍ രണ്ട് അംഗങ്ങളുടെ വിത്യാസമാണുള്ളത്. ഈ സഹാചര്യത്തില്‍ വോട്ടുകള്‍ കൃത്യമായി സ്വന്തം സ്ഥാനാര്‍ഥിക്ക് അംഗങ്ങള്‍ നല്‍കിയാല്‍ യു ഡി എഫ് ജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ലീഗ് അംഗങ്ങളില്‍ ചിലര്‍ക്ക് രാഗേഷിനോടുള്ള എതിര്‍പ്പാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ.

No comments:
Post a Comment