Latest News

അരുൺ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്ലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ശനിയാഴ്​ച ഉച്ചക്കായിരുന്നു അന്ത്യം.[www.malabarflash.com]

അർബുദ രോഗത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സ തേടി തിരിച്ചെത്തിയ ജെയ്റ്റ്ലിയെ ശ്വാസതടസത്തെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.

ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയത്ത് ജെയ്റ്റ്ലി ആയിരുന്നു ധനമന്ത്രി.

മൂന്നാം വാജ്പേയി മന്ത്രിസഭയിൽ (1999-2004) നിയമമന്ത്രിയായിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് (2009-2014) രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.