Latest News

പ്രളയത്തിൽ വിറങ്ങലിച്ച് കുടക്; ഏഴുമരണം, മലയാളികളും ദുരിതത്തിൽ

വിരാജ്പേട്ട : പ്രളയത്തിൽ വിറങ്ങലിച്ച് കുടക് ജില്ല. രണ്ടിടത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുടുംബങ്ങളിലായി ഏഴു പേർ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂർണമായും ഒറ്റപ്പെട്ടു. നൂറോളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി, ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്.[www.malabarflash.com]

വിരാജ്പേട്ട തോറയിൽ മലയിടിച്ചലിൽ അമ്മയും മകളും മരിച്ചപ്പോൾ മടിക്കേരി ബാഗ മണ്ഡലയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒരാളെ കാണാതായി. ബാഗമണ്ടലെ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ വീട്ടിനുള്ളിലുണ്ടായിരുന്ന ബാലകൃഷ്ണൻ, ഉദയ, യശ്വന്ത്, യമുന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാളെ കണ്ടെത്താനുണ്ട്. തോറയിൽ മമത (45), മകൾ ലിഖിത (14) എന്നിവരാണ് മരിച്ചത്.

സിദ്ധാപുരം കരടിഗോഡു, കൊണ്ട ഗേരി, ഗോണിഗോപാൽ, നെല്ലിയാഹുതിക്കേരി, കൂടുഗദ്ദേ, ഗുയ്യാഎന്നീ പ്രദേശങ്ങളാണ് പ്രളയത്തിൽ അകപ്പെട്ടത്. കനത്ത മഴയിൽ കാവേരി, ലക്ഷ്മണതീർത്ത, മാറാപ്പോളെ എന്നീ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഭക്ഷിണ കുടക് പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.