കൽപറ്റ: പുത്തുമലയിലെ ദുരന്തഭൂമിയിൽനിന്ന് വ്യാഴാഴ്ച രാത്രി ഷൗക്കത്തിനെയും മുനീറയെയും രക്ഷപ്പെടുത്തി അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവർ ആദ്യം ചോദിച്ചത് മൂന്നുവയസ്സുള്ള മകൻ എവിടെ എന്നായിരുന്നു.[www.malabarflash.com]
കൂടെയുണ്ടായിരുന്നവർ ദമ്പതികളെ ഒന്നും സംഭവിക്കില്ലെന്ന വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ മകനൊപ്പമുള്ള അവസാന നിമിഷങ്ങൾ ഓർത്തെടുക്കുമ്പോഴും മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽതന്നെയായിരുന്നു അവർ.
പുത്തുമലയിൽ സ്വന്തമായി ചായക്കട നടത്തുകയാണ് ഇവർ. അവിടെ ചായ കുടിച്ചിരിക്കുന്ന സമയത്താണ് ‘ഉമ്മ ന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കോ, ഉറങ്ങാൻ പറ്റുന്നില്ല’ എന്ന് പറഞ്ഞ് മകൻ മുഹമ്മദ് മിഹിസിബ് വന്നത്. ചായ കൊടുത്തിട്ട് വരാമെന്നു പറഞ്ഞ് മീൻ വറുക്കാനായി പോയി. അപ്പോഴാണ് എന്തോ ഇരമ്പിവരുന്ന ശബ്ദം കേട്ടത്. പൊന്നുമോന്റെ കൈപിടിക്കാനുള്ള സാവകാശംപോലും കിട്ടിയില്ല. കുറേ ആളുകൾ ചേർന്ന് എന്നെ രക്ഷപ്പെടുത്തി... മുനീറ പറഞ്ഞു.
ഇതു പറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആ പ്രതീക്ഷകളെല്ലാം കെടുത്തി മുനീറയുടെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചെന്ന വാർത്തയെത്തി. ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിൽ ബാക്കിയെന്നു പറയാനുണ്ടായത് ഇവരുടെ ചായക്കടയുടെ അടിത്തറ മാത്രമാണ്. ബാക്കിയെല്ലാം ഒലിച്ചുപോയി. ഇതിനു സമീപത്തുനിന്ന് തുണിയിൽ പൊതിഞ്ഞ നിലയിലാണ് മിഹിസിബിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. കണ്ടുനിന്നവരുടെയെല്ലാം കരളലയിപ്പിക്കുന്നതായിരുന്നു ആ കാഴ്ച.
ആറ്റുനോറ്റുണ്ടായ കൺമണിയെ താലോലിച്ച് കൊതിതീരും മുമ്പ് മരണം തട്ടിയെടുത്തതിന്റെ ആഘാതത്തിലാണ് ഷൗക്കത്ത്. മരണവിവരം മുനീറയെ അറിയിച്ചിട്ടില്ല.

No comments:
Post a Comment