കാസര്‍കോട്: ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ നിരക്കിന്‍ അതിവേഗ ഇന്റര്‍നെററ് സംവിധാനം നല്‍കിവരുന്ന കേരള വിഷന്‍ ബ്രോഡ്ബാന്റ് ഓണം പ്രമാണിച്ച് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു.[www.malabarflash.com]
മൂന്നു മാസത്തേക്ക് പരിധികളില്ലാതെ 50 എംബിപിഎസ് സ്പീഡില്‍ ഇന്റര്‍നെററ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. 1999 രൂപയാണ് ചാര്‍ജ്. മൂന്ന് മുസത്തിന്‌ശേഷം ഉപഭോക്താവിന് ഇഷ്ടമുളള പ്ലാനിലേക്ക് മാറാനുളള സംഭവിധാനത്തോടെയാണ് ഓഫര്‍.
10 മുതല്‍ 200 എംബിപിഎസ് വരെ വേഗതയുളള നിരവധി പ്ലാനുകളും കേരള വിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫൈബര്‍ ഓപ്‌ററിക്കല്‍ വഴി പ്രാദേശിക കേബിള്‍ ഓപ്പറേററര്‍മാര്‍ മുഖേനയാണ് ഇന്റര്‍നെററ് ഉപഭോക്താക്കളിലെത്തിക്കുന്നത്.
കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേററര്‍മാരുടെ കൂട്ടായ്മായായ കേരള വിഷന് സംസ്ഥാനത്തെ എല്ലാപ്രദേശത്തും ഫൈബര്‍ ഓപ്‌ററിക്കല്‍ ശൃംഖല നിലവിലുളളതിനാല്‍ അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ ഇന്റര്‍നെററ് കണക്ഷന്‍ ലഭിക്കുമെന്നത് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാണ്.
No comments:
Post a Comment