Latest News

കെവിൻ വധക്കേസ്: പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ശനിയാഴ്ച

കോ​ട്ട​യം: കോളിളക്കം സൃഷ്ടിച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ 14ൽ 10 പ്രതികളും കുറ്റക്കാർ. കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി എ​സ്. ജ​യ​ച​ന്ദ്ര​ൻ ആണ് പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്.ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും[www.malabarflash.com]

കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, ഭ​വ​ന​ഭേ​ദ​നം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കു​റ്റ​ക​ര​മാ​യ ത​ട​ഞ്ഞുവെ​ക്ക​ൽ, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി 10 വ​കു​പ്പു​ക​ളാ​ണ്​​ കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തി​വേ​ഗ വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ്​ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കെ​വി​ൻ കൊ​ല​ക്കേ​സി​ൽ വി​ധി​വ​രു​ന്ന​ത്. ഹൈ​​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി കൂ​ടു​ത​ൽ സ​മ​യം കോ​ട​തി പ്ര​വ​ർ​ത്തി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

കെ​വിന്‍റേ​ത്​ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ർ​ത്തി​ച്ചു. ജ​സ്​​റ്റി​സ്​ മാ​ർ​ഖ​ണ്ഡേ​യ ക​ഠ്​​ജു​വിന്റെ വി​ധി​ന്യാ​യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ്​ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചിരുന്നു. ഈ ​വാ​ദ​ങ്ങ​ളെ എ​തി​ർ​ത്ത പ്ര​തി​ഭാ​ഗം, കെ​വി​ന്‍റെയും നീ​നു​വിന്‍റെ​യും വി​വാ​ഹം ഒ​രു​ മാ​സ​ത്തി​ന​കം ന​ട​ത്താ​മെ​ന്ന്​ പി​താ​വ്​ ചാ​ക്കോ സ​മ്മ​തി​ച്ചി​രു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ വ്യ​ത്യ​സ്​​ത ജാ​തി​ക​ളി​ലു​ള്ള​വ​രാ​ണെ​ന്നും ഇ​വ​ർ വാ​ദി​ച്ചു.

കോ​ട്ട​യം ന​ട്ടാ​ശ്ശേ​രി എ​സ്.​എ​ച്ച് മൗ​ണ്ട് വ​ട്ട​പ്പാ​റ ജോ​സ​ഫിന്‍റെ മ​ക​ൻ കെ​വി​ൻ പി.​ ജോ​സ​ഫി​നെ (23) 2018 മേ​യ് 27 പു​ല​ർ​ച്ചെ 2.30ന്​ ​മാ​ന്നാ​ന​ത്തെ ബ​ന്ധു​വീ​ട്ടി​ൽ​ നി​ന്ന്​ ഭാ​ര്യാ ബ​ന്ധു​ക്ക​ള​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു​ പോ​കു​ക​യും പി​റ്റേ​ന്നു പു​ല​ർ​ച്ച തെ​ന്മ​ല​ക്കു ​സ​മീ​പം ചാ​ലി​യ​ക്ക​ര തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​ണ​യ​ത്തി​​​ന്‍റെ പേ​രി​ൽ ഭാ​ര്യാ​പി​താ​വും സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം ത​ട്ടി​ക്കൊ​ണ്ടു​ പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കു​റ്റ​പ​ത്രം. നീ​നു​വിന്‍റെ പി​താ​വ് ചാ​ക്കോ​യ​ട​ക്കം കേ​സി​ൽ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.