Latest News

റേഷൻ മുൻഗണന പട്ടിക: 20 ലക്ഷം അനർഹരെ പുറത്താക്കി

തിരുവനന്തപുരം: അ​ന​ർ​ഹ​രാ​യ 20 ല​ക്ഷ​ത്തി​ൽ അ​ധി​കം പേ​രെ റേ​ഷ​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. 2017 ജൂ​ൺ മു​ത​ൽ ഇ​തു​വ​രെ​ നാ​ലു​ല​ക്ഷം കു​ടും​ബ​ങ്ങ​ളെ​യാ​ണ്​ പു​റ​ത്താ​ക്കി​യ​ത്.[www.malabarflash.com] 

നി​ല​വി​ൽ 86,11,658 റേ​ഷ​ൻ​കാ​ർ​ഡു​ക​ളി​ൽ 3,65,08,866 അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ റേ​ഷ​ൻ ന​ൽ​കു​ന്ന​ത്​. ഇ​തി​ൽ അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ത്തി​ൽ 5,83,871ഉം ​മു​ൻ​ഗ​ണ​ന​യി​ൽ 31,08,332 അ​ട​ക്കം 36,92,203 കാ​ർ​ഡു​ക​ളാ​ണ്​ സൗ​ജ​ന്യ നി​ര​ക്കി​ൽ റേ​ഷ​ൻ ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്​​താ​ക്ക​ൾ.

2017 മാ​ർ​ച്ചി​ലാ​ണ്​ പു​തി​യ അ​പേ​ക്ഷ​യി​ൽ റേ​ഷ​ൻ​കാ​ർ​ഡ്​ വി​ത​ര​ണം തു​ട​ങ്ങു​ന്ന​ത്. പി​ന്നാ​ലെ സൗ​ജ​ന്യ ഗു​ണ​ഭോ​ക്​​താ​ക്ക​ളെ കു​റി​ച്ച്​ ഏ​റെ ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഇ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പു​റ​ത്താ​ക്ക​ൽ.

അ​തി​നി​ടെ നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ഹി​യ​റി​ങ്ങി​ന്​ പി​ന്നാലെ അ​ർ​ഹ​രാ​യ 35,000 കാ​ർ​ഡ്​ ഉ​ട​മ​ക​ൾ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾപ്പെടു​ന്ന​തി​ന്​ അ​വ​സ​രം കാ​ത്തു ക​ഴി​യു​ക​യാ​ണ്. അ​ന​ർ​ഹ​രെ പു​റ​ത്താ​ക്കു​ന്ന മു​റ​യ്​​ക്ക്​ മു​ൻ​ഗ​ണ​ന ക്ര​മം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ അ​വ​സ​രം ല​ഭി​ക്കും.

അ​തി​നി​ടെ തു​ട​ർ​ച്ച​യാ​യ മു​ന്നു​മാ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കാ​ർ​ഡു​കാ​രെ ഒ​ഴു​വാ​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്. മേ​യ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്ത 3000ത്തി​ൽ അ​ധി​കം പേ​രെ ഇ​തു​വ​രെ പു​റ​ത്താ​ക്കി. സം​സ്​​ഥാ​ന​ത്ത്​ 60,000 കു​ടും​ബ​ങ്ങ​ളാ​ണ്​ ഈ ​മാ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രാ​യു​ള്ള​ത്. മു​ഴു​വ​ൻ പേ​രെ​യും പു​റ​ത്താ​ക്കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​ഴി​വാ​ക്കു​ന്ന​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും ആ​ക്ഷേ​പം ഉ​ണ്ടെ​ങ്കി​ൽ പ​രാ​തി ന​ൽ​കാം. ഹി​യ​റി​ങ്ങി​ന്​ പി​ന്നാ​ലെ അ​ർ​ഹ​രാണെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ൽ മു​ൻ​ഗ​ണ​ന ക്ര​മം അ​നു​സ​രി​ച്ച്​ വീ​ണ്ടും പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാം.

പു​തി​യ ആ​ളു​ക​ളെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ വ്യാ​ഴാ​ഴ്​​ച താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ്​ ല​ഭി​ച്ച​വ​ർ​ക്ക്​ കൂ​ടി അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​​നാ​ണി​ത്. അ​ന​ർ​ഹ​മാ​യി ഉ​ണ്ടെ​ങ്കി​ൽ ക്രി​മി​ന​ൽ കു​റ്റ​ത്തി​ന്​ കേ​സ്​ എ​ടു​ക്കു​ന്ന​തി​ന്​ പു​റ​മേ വ​മ്പ​ൻ പി​ഴ​യും അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.