മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.[www.malabarflash.com]
പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ടതിന് ശേഷമാണ് പാത അടച്ചത്. മണ്ണിടിച്ചിലില്‍ പാത യാത്രയോഗ്യമല്ലാത്ത സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട ആറ് ട്രെയിനുകള്‍ നേരത്തേ റദ്ദാക്കിയിരുന്നു.
എറണാകുളം ഓഖ, ലോകമാന്യ തിലക് കൊച്ചുവേളി, ഹസ്രത് നിസാമുദ്ദീന്‍ തിരുവനന്തപുരം, ജാംനഗര്‍തിരുനെല്‍വേലി എന്നീ ട്രെയിനുകളും ശനിയാഴ്ചത്തെ തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍, ഓഖഎറണാകുളം ട്രെയിനുകളുമാണ് റദ്ദാക്കിയിരുന്നത്.
No comments:
Post a Comment