ഉദുമ: മൈലാട്ടിയിൽ പ്രവർത്തിക്കുന്ന ഉദുമ ടെക്സ്റ്റൈൽസ‌് മിൽ തൊഴിലാളികളുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന് സിഐടിയു ഉദുമ ഏരിയാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com]
തൊഴിലാളികളുടെ നിയമനം കഴിഞ്ഞിട്ട‌് ഒരു വർഷം കഴിഞ്ഞ്. തൊഴിലാളികളുടെ നിയമന ഉത്തരവിൽ പറഞ്ഞിരിക്കുന്നത് ഒരു വർഷത്തെ ട്രെയിനിങ‌് കാലാവധി കഴിഞ്ഞാൽ സ്ഥിരപ്പെടുത്തുമെന്നാണ്. സംസ്ഥാനത്തെ മറ്റ് മില്ലുകളിലെ ഉൽപാദനം പരിശോധിച്ച് നോക്കിയാൽ ഏറ്റവും കൂടുതൽ ഉൽപാദനം നടക്കുന്ന മില്ലാണ് ഉദുമ.
കഴിഞ്ഞ ഒരു വർഷമായി സാമ്പത്തികമായി എല്ലാ പ്രയാസങ്ങളും നേരിട്ട് നന്നായി ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും അടിയന്തിരമായി സ്ഥിരപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഉദുമ വനിത ബാങ്ക് ഹാളിൽ സമ്മേളനം ജില്ലാ ട്രഷറർ യു തമ്പാൻ നായർ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് ടി വി കൃഷ്‌ണൻ അധ്യക്ഷനായി. വി ആർ ഗംഗാധരൻ രക്തസാക്ഷി പ്രമേയവും എം ഗൗരി അനുശോചന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരൻ, ജില്ലാ സെക്രട്ടറി പി മണിമോഹൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം രാമൻ എന്നിവർ സംസാരിച്ചു. കെ സന്തോഷ്‌കുമാർ സ്വാഗതവും എം വി ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി വി കൃഷ്‌ണൻ (പ്രസിഡന്റ്), എ ബാലകൃഷ്‌ണൻ, എം വി ശ്രീധരൻ (വൈസ്‌പ്രസിഡന്റ്), എം ഗൗരി (സെക്രട്ടറി), വി ആർ ഗംഗാധരൻ, എ വി രവീന്ദ്രൻ, പി കൃഷ്‌ണൻ (ജോയിന്റ് സെക്രട്ടറി), കെ രത്‌നാകരൻ (ട്രഷറർ).
No comments:
Post a Comment