ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ ആധാർ നന്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വ്യാജ വാർത്തകൾ, ദേശവിരുദ്ധമായ ഉള്ളടക്കം, അപകീർത്തിപ്പെടുത്തൽ, അശ്ലീലത എന്നിവ തടയാൻ സമൂഹമാധ്യമങ്ങൾക്ക് നിലവിൽ സംവിധാനമില്ലെന്നും ഇതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു.[www.malabarflash.com]
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, നിലവിൽ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
വിഷയത്തിൽ കേന്ദ്ര സർക്കാരിനും സമൂഹമാധ്യമങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളെ കേന്ദ്ര സർക്കാർ വരുതിയിലാക്കാനാണ് നീക്കമെന്ന് ഫേസ്ബുക്കിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയ്ക്കു മേലുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment