Latest News

ഗോള്‍ഡ് ചലഞ്ചുമായി പി.കെ. ശ്രീമതി; രണ്ടുവളകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടുവളകളും നല്‍കി മുന്‍ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്.[www.malabarflash.com]

ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും പി.കെ. ശ്രീമതി മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ ഒരു തരി പൊന്ന് നല്‍കിയിരുന്നെങ്കില്‍ എന്ന വരികളോടെയാണ് പി.കെ. ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഒരു ചെറിയ ചലഞ്ചാണെന്നും കുറിപ്പില്‍ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.