അജ്മാന്‍: ലിവ അജ്മാന്‍ ഈത്തപ്പഴോത്സവത്തിന് ഉജ്വല തുടക്കം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റ് നടത്തുന്ന ഉത്സവത്തിന്റെ കൂടെ തേന്‍ ഉത്സവം കൂടിയുണ്ട്. എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ ആഗസ്റ്റ് മൂന്നു വരെ നീണ്ടു നില്‍ക്കും.[www.malabarflash.com]
യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഇനങ്ങളിലുള്ള ഈത്തപ്പഴം പ്രദര്‍ശനത്തിനുണ്ട്. അജ്മാന്‍ കിരീടാവകാശി അമ്മാര്‍ ബിന്‍ ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.
അജ്മാനിലെ ജൈവ കര്‍ഷകന്‍ ഉബൈദ് അല്‍ ശംസിയോടും മറ്റും ദീര്‍ഘ നേരം സംസാരിച്ചു. ലിവ ഈത്തപ്പഴോത്സവ സഹകാരികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വിവിധ ഇനത്തിലുള്ള ഈത്തപ്പഴങ്ങള്‍ക്ക് പുറമെ ഈത്തപ്പഴം കൊണ്ടുള്ള പലഹാരങ്ങളും പാനീയങ്ങളും രുചിച്ചു നോക്കാന്‍ അവസരമുണ്ട്.
എലൈറ്റ്, അല്‍ ഫാര്‍ത്, ഖലാസ്, ബര്‍ഹി തുടങ്ങിയ മുന്തിയ ഈത്തപ്പഴത്തിന് ആവശ്യക്കാരേറെ. ബദുക്കളുടെ ജീവിതം ആവിഷ്‌കരിക്കുന്ന കൗണ്ടറുകള്‍ ആകര്‍ഷകമാണ്.

No comments:
Post a Comment