ശ്രീനഗര്‍: മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള, സജ്ജാദ് ലോന്‍ തുടങ്ങിയ ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കി.[www.malabarflash.com]
കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങിപോകാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ശ്രീനഗറിലും കശ്മീര്‍ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഞയാറാഴ്ച അര്‍ദ്ധരാത്രിമുതല്‍ താനടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന് ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

No comments:
Post a Comment