കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം ഞാറാഴ്ച മൂന്നു മണി വരെ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.[www.malabarflash.com]
വെള്ളം കയറാന്‍ തുടങ്ങിയതോടെ വ്യാഴാഴ്ച രാത്രി ഒമ്പതു മുതല്‍ 12 വരെ വിമാനത്താവളം അടച്ചിരുന്നു. തുടര്‍ന്ന് വെള്ളം നീക്കുന്ന നടപടികള്‍ തുടന്നുവെങ്കിലും മഴ കൂടുതല്‍ ശക്തമായതോടെ വെളളിയാഴ്ച രാവിലെ ഒമ്പതു വരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെങ്കിലും കുടുതല്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തനം ഞായറാഴ്ച മൂന്നുവരെ നിര്‍ത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായ സമയത്തും വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു.
No comments:
Post a Comment