കോഴിക്കോട്: കനത്ത മഴയില്‍ കുറ്റിയാടിയില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റിയാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന്‍ ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി സിറാജുല്‍ ഹുദാ കോംപൗണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി തിരിച്ചുവരുന്നതിനിടെ ചാലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ശരീഫ് സഖാഫി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയ മുഹമ്മദും അപകടത്തില്‍പെടുകയായിരുന്നു. രാത്രി ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം.
സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. കാല് തെറ്റി വെള്ളത്തില്‍ ആണ്ടു പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്‌ക്കെത്തി. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
No comments:
Post a Comment