Latest News

കനത്ത മഴ; നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാവിലെ ഒമ്പതുവരെയാണ് വിമാനത്താവളം അടച്ചത്.[www.malabarflash.com]

ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.

അതേ സമയം കൊച്ചി വിമാനത്താവളം താല്ക്കാലികമായി അടച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരുന്നതിനും മറ്റുമായി കെ.എസ്.ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.