Latest News

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനത്തോടെ ഓപ്പോ റെനോ 2 എത്തുന്നു

ക്വാഡ് ക്യാമറ സംവിധാനത്തോടെ ഓപ്പോയുടെ റെനോ 2 പരമ്പര സ്മാര്‍ട്‌ഫോണുകള്‍ ഓഗസ്റ്റ് 28 ന് പുറത്തിറങ്ങാനൊരുങ്ങുകയാണ്. 20X സൂം സൗകര്യത്തോടെയാണ് റെനോയുടെ രണ്ടാം പതിപ്പ് വരുന്നത്.[www.malabarflash.com]
ഇപ്പോഴിതാ ഓപ്പോ റെനോ 2 റിയര്‍ ക്യാമറയുടെ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. ഓപ്പോയുടെ വൈസ് പ്രസിഡന്റ് ബ്രയാന്‍ ഷെന്‍ ആണ് വീഡിയോ പുറത്തുവിട്ടത്.

ഗിമ്പാല്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ കൈവിറയല്‍ അനുഭവപ്പെടാത്ത ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കെല്‍പ്പുള്ളതാണ് റെനോ 2 സ്മാര്‍ട്ഫോണിലെ ക്യാമറ. ആദ്യ ഓപ്പോ റെനോ ഫോണുകളില്‍ അവതരിപ്പിച്ച ഷാര്‍ക്ക് ഫിന്‍ സെല്‍ഫി ക്യാമറയാവും ഫോണില്‍.

ഇളക്കമില്ലാത്ത വീഡിയോ എടുക്കുന്നിനുള്ള അള്‍ട്രാ സ്റ്റെഡി മോഡ്, അള്‍ട്രാ ഡാര്‍ക്ക് മോഡ് സംവിധാനങ്ങള്‍ ക്യാമറയിലുണ്ടാവും.5x ഹൈബ്രിഡ് സൂം, 20x ഡിജിറ്റല്‍ സൂം സൗകര്യത്തോടെയാണ് ഓപ്പോ റെനോ 2 ക്യാമറ എത്തുന്നത്.

റെനോ 2 ലെ നാല് ക്യാമറ സെന്‍സറുകളില്‍ ഒരു അള്‍ട്രാ വൈഡ് ലെന്‍സും, ഒരു മാക്രോ ലെന്‍സും ഉണ്ടാവുമെന്ന് ഓപ്പോ പുറത്തുവിട്ട മറ്റൊരു വീഡിയോ വ്യക്തമാക്കുന്നു.

6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഫോണിനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ വ്യൂ ഡിസ്‌പ്ലേ ആയിരിക്കും. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4065 എംഎഎച്ച് ആയിരിക്കും. ബാറ്ററിയില്‍ വൂക്ക് അതിവേഗ ചാര്‍ജര്‍ സൗകര്യവും ഉണ്ടാവും..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.