Latest News

ദുബൈയില്‍ രണ്ടുവയസ്സുകാരി നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

ദുബൈ: രണ്ടുവയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് ദുബൈയിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍വീണ് മരിച്ചത്.[www.malabarflash.com] 

വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയാതെ കുട്ടി വീടിനു പുറത്തുള്ള കുളത്തില്‍ വീണത്. തുടര്‍ന്ന് ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഖബറടക്കം ദുബൈലുള്ള അല്‍ഖൂസ് കബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.