ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക സമിതി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, എല്‍എസ്എസ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.[www.malabarflash.com]
സമിതി ഓഫീസ് പരിസരത്ത് നടന്ന അനുമോദന യോഗം ബേക്കല്‍ സിഐ പി നാരായണന്‍ ഉത്ഘാടനം ചെയ്തു. ജിനിഷ എസ്, ആതിര വിജയന്‍, കാവ്യ പി കെ, ആമോദ കെ എന്നിവര്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും സിഐ വിതരണം ചെയ്തു.
പ്രാദേശിക സമിതി പ്രസിഡന്റ് പി വി ചിത്രഭാനു അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ: കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക സമിതി സെക്രട്ടറി ടി വി മുരളീധരന്‍ സ്വാഗതവും ട്രഷറര്‍ എ വി ഹരിഹരസുതന്‍ നന്ദിയും പറഞ്ഞു. പ്രാദേശിക സമിതി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
No comments:
Post a Comment