തിരുവനന്തപുരം: ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന തങ്ങളുടെ ആശയം സാക്ഷാത്കരിക്കാനുള്ള ഉപാധിയായാണ് സംഘപരിവാർ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]
വൈവിധ്യപൂർണമായ ഇന്ത്യൻ സംസ്കാരത്തെ ഏകമുഖ ഹൈന്ദവ സംസ്കാരമായി വ്യാഖ്യാനിക്കുകയാണ് സംഘപരിവാർ. ചരിത്രത്തെ തിരുത്തി എഴുതാനും വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുമാണ് അവർ ലക്ഷ്യമിടുന്നത്. അതിനായി അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോർത്തിക്കളഞ്ഞ് അവിടങ്ങളിലെല്ലാം വർഗീയതയുടെ രാഷ്ട്രീയം കുത്തിനിറയ്ക്കുകയാണ്. വർഗീയ വിദ്വേഷത്തെ വളർത്തുന്ന തരത്തിൽ സിലബസ് പോലും പൊളിച്ചെഴുതുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസമേഖലയാകെ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ബിജെപി സർക്കാർ ആംഭിച്ചുകഴിഞ്ഞു. അതിനുള്ള ഉപകരണമാണ് നാഷണൽ എഡ്യൂക്കേഷൻ പോളിസി (എൻഇപി). ഇന്ത്യൻ വിദ്യാഭ്യാസമേഖലയെ തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനാണു സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

No comments:
Post a Comment