Latest News

പാണത്തൂര്‍ എള്ളുകൊച്ചിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

പാണത്തൂര്‍: പാണത്തൂര്‍ എള്ളുക്കൊച്ചിയില്‍ പയനാടില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ചെത്ത് കയത്തെ ഗണേശന്‍ (45) ആണ് മരിച്ചത്.[www.malabarflash.com]

എള്ളുകൊച്ചിയിലെ വീട്ടില്‍ മോഷണ ശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം. കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് എള്ളു കൊച്ചി.

കയ്യില്‍ ടോര്‍ച്ച് പിടിച്ച് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. ദേഹത്ത് വെടിയേറ്റ പാടുകളുണ്ട്. ഭാഗമണ്ഡലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.