പാണത്തൂര്‍: പാണത്തൂരിനടുത്ത കരിക്കെ എള്ളുക്കൊച്ചിയില്‍ ഗണേഷ് ഗൗഡ (39) വെടിയേററ് മരിച്ചത് അടയ്ക്ക മോഷണത്തിനിടെ.[www.malabarflash.com]
വെളളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് എള്ളുക്കൊച്ചിയിലെ മുണ്ടോടി ഹൊന്നപ്പ(58)യുടെ വീടിനോടുചേർന്നുള്ള ഗോഡൗണിൽ ഗണേഷ് അടയ്ക്ക മോഷ്ടിക്കാനെത്തിയത്. ഗോഡൗണിൽ പ്രവേശിച്ചാൽ വീടിനുള്ളിൽ അലാറം മുഴങ്ങുന്ന സംവിധാനം ഉള്ളതുകൊണ്ട് ഉടമ മോഷണവിവരം അറിഞ്ഞു.
ഉടൻതന്നെ ഗോഡൗണിലെത്തിയപ്പോൾ അടയ്ക്കാചാക്ക് മോഷ്ടിച്ചു പുറത്തിറങ്ങുന്ന ഗണേഷിനെ കണ്ടു. ഉടനെ ഹൊന്നപ്പയെ ഗണേഷ് തന്റെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഹൊന്നപ്പ തന്റെ ലൈസൻസുള്ള സിംഗിൾ ബാരൽ ഗൺ ഉപയോഗിച്ചു പ്രാണരക്ഷാർഥം ഗണേഷിനുനേരെ നിറയൊഴിച്ചു.
വലത് തുടയിലാണു വെടിയേറ്റത്. ഉടൻതന്നെ ഹൊന്നപ്പ ബാഗമണ്ഡലം പോലീസിനെ വിവരമറിയിച്ചു. അപ്പോഴേക്കും ഗണേഷ് മരിച്ചിരുന്നു. മുഖം മറച്ചാണു മോഷ്ടാവ് എത്തിയത്.
മടിക്കേരി എസ്പി സുമൻ ഡി.പന്നേക്കർ സംഭവസ്ഥലത്തെത്തി. ഹൊന്നപ്പയെ കസ്റ്റഡിയിലെടുത്ത പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ബാഗമണ്ഡല പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള ഗണേഷിനെതിരെ കല്ലപ്പള്ളി, സുള്ള്യ, കരിക്കെ സ്റ്റേഷനുകളിൽ നിരവധി മോഷണം, പിടിച്ചുപറി, തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
മുന്‍പ് എൽഐസി ഏജന്റായിരിക്കെ നൂറുകണക്കിന് ആളുകളിൽനിന്നു പണംപിരിച്ച് തട്ടിപ്പ് നടത്തിയതിന് ജയിലിൽ കിടന്നിട്ടുണ്ട്.
സ്വന്തമായി ജീപ്പുള്ള ഇയാൾ ബാഗമണ്ഡല-ചെത്തുകയ റൂട്ടിൽ ജീപ്പ് സർവീസ് നടത്തിവരികയായിരുന്നു.
പരേതരായ ചെങ്കപ്പ ഗൗഡ- കമല ദന്പതികളുടെ മകനാണ്. ഭാര്യയും നാലു മക്കളുമുണ്ട്.
No comments:
Post a Comment