Latest News

പ്രമുഖ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രഫ. ഷംനാദ്​ ബഷീറിനെ മരിച്ചനിലയിൽ കണ്ടെത്തി

ബംഗളൂരു: പ്രമുഖ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രഫ. ഷംനാദ് ബഷീറിനെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 43 വയസ്സായിരുന്നു.[www.malabarflash.com]

ജൂലൈ 28ന്​ ബാബാ ബുധൻഗിരിയിൽ എത്തിയ ഷംനാദിനെ കുറിച്ച്​ ഏതാനും ദിവസങ്ങളായി വിവരങ്ങളില്ലാത്തതിനാൽ​ സുഹൃത്തുക്കൾ നൽകിയ പരാതിയെ തുടർന്ന്​ പോലീസ്​ നടത്തിയ തിരച്ചിലിലാണ്​​ കാറിൽ മൃതദേഹം കണ്ടെത്തിയത്​.

മോശം കാലാവസ്​ഥയെ തുടർന്ന്​ പ്രദേശത്ത്​ മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായിരുന്നു. ഷംനാദ്​ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന്​ സംശയിക്കുന്നതായി പോലീസ്​ പറഞ്ഞു. വെള്ളിയാഴ്​ച പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക്​ കൊണ്ടുവരും.

അർബുദ മരുന്നിന്​ പേറ്റൻറ്​ നേടാനുള്ള സ്വിസ്​ കമ്പനിയായ നൊവാർട്ടിസി​​ന്റെ നീക്കത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയനായ ഷംനാദ്​, 2014ൽ ഇൻഫോസിസ്​ സയൻസ്​ ഫൗണ്ടേഷൻ പുരസ്​കാരം നേടി. 

മാനേജിങ്​​ ഇൻറലക്​ച്വൽ പ്രോപർട്ടി മാഗസിൻ അന്താരാഷ്​ട്ര തലത്തിൽ തെരഞ്ഞെടുത്ത 50 ​ഗ്ലോബൽ ഐ .പി ലീഡേഴ്​സിൽ ഒരാളാണ്​. അദ്ദേഹത്തി​​ന്റെ നേതൃത്വത്തിൽ സ്​ഥാപിച്ച ഐ.ഡി.ഐ.എ എന്ന സംഘടനയുടെ പിന്തുണയോടെ നിരാലംബരായ നിരവധി വിദ്യാർഥികളെ നിയമരംഗത്തേക്ക്​ കൈപ്പിടിച്ചുയർത്തി.

2008 മുതൽ കൊൽക്കത്തയിലെ വെസ്​റ്റ്​ ബംഗാൾ നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ ജൂറിഡിക്കൽ സയൻസസിൽ പ്രഫസറാണ്​. ജോർജ്​​ വാഷിങ്​ടൺ യൂനിവേഴ്​സിറ്റി ലോ സ്​കൂളിൽ വിസിറ്റിങ്​ പ്രഫസറാണ്​. ഓക്​സ്​ഫഡ്​ ഇൻറലക്​ച്വൽ പ്രോപർട്ടി റിസർച്​​ സന്റെററിൽ റിസർച്​​ അസോസിയേറ്റുമായിരുന്നു. 

ബംഗളൂരുവിലെ നാഷനൽ ലോ സ്​കൂൾ ഓഫ്​ ഇന്ത്യ സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും, ഇംഗ്ലണ്ടിലെ ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയിൽനിന്നും എം.ഫിലും നേടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.