Latest News

കെഎസ്സിഎസ്ടി പ്രോഗ്രാമില്‍ മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ 2019 ലെ മികച്ച പ്രോജക്റ്റിനുള്ള പുരസ്‌കാരം നേടി

മംഗലാപുരം: കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ (കെഎസ്സിഎസ്ടി) സ്റ്റുഡന്റ് പ്രോജക്ട് പ്രോഗ്രാമിന്റെ 42-ആം മത്തെ സീരീസില്‍ മംഗലാപുരം MITE എന്ജിനീയറിങ്ങ് കോളേജിലെ മെക്കാട്രോണിക്സ് നിന്നുള്ള ഒരു ടീം 2019 ലെ മികച്ച പ്രോജക്റ്റിനുള്ള പുരസ്‌കാരം നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ,ബാംഗ്ലൂരാണ് പരിപാടി നടത്തുന്നത്.[www.malabarflash.com]

കാസര്‍കോട് ഉദുമ സ്വദേശി അര്‍സൂ പൈച്ചാര്‍, കണ്ണൂര്‍ സ്വദേശികളായ സക്കറിയ ഖാലിദ് , റിഫാദ് പള്ളിക്കണ്ടി, അശ്വന്ത് എം വി എന്നിവര് വികസിപ്പിച്ചെടുത്ത ഉപകരണം ഡീസല്‍ വണ്ടിയില്‍ പിടിപ്പിക്കുകയും അതുവഴി അതില്‍ നിന്നുള്ള ഹാനികരമായ കരി പിടിച്ചടക്കുകയും, രാസ പ്രവര്‍ത്തനങ്ങള്‍ വഴി പിടിച്ചെടുത്ത കരിയെ മഷിയും പെയിന്റുമായി പരിവര്‍ത്തനം ചെയ്യുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബെംഗളൂരു, മറ്റ് ദേശീയ ലാബുകള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരുള്ള ഒരു വിദഗ്ധ പാനലാണ് നവീകരണത്തെയും സമൂഹത്തിന് നല്‍കിയ സംഭാവനയെയും അടിസ്ഥാനമാക്കിയാണ് പ്രോജക്റ്റ് അവലോകനം ചെയ്തത്.

കര്‍ണാടക സംസ്ഥാനതലത്തില്‍ പങ്കെടുത്ത 109 കോളേജുകളില്‍ നിന്നുള്ള 350 വിദ്യാര്‍ത്ഥി ടീമുകളില്‍ നിന്നാണ് മികച്ച പ്രോജക്ടിനുള്ള പുരസ്‌കാരത്തിനുളള അര്‍ഹത നേടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.